തിരുവനന്തപുരം : നാളെ അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന ഓട്ടോ, ടാക്സി പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത മന്ത്രി തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അടുത്ത മാസം 20 മുമ്പ് ചാര്‍ജ് വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി സംഘടനാ നേതാക്കള്‍ അറിയിച്ചു.