കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി ; 19, 20 തിയതികളിലെ എം. ജി. പരീക്ഷകള്‍ മാറ്റി

196

കോട്ടയം : കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. വൈക്കം താലൂക്കുകളിലെയും ചങ്ങനാശേരി നഗരസഭ, കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം,വാഴപ്പള്ളി പഞ്ചായത്തുകളിലെയും മീനച്ചിൽ താലൂക്കിലെ മുത്തോലി, കിടങ്ങൂർ പഞ്ചായത്തുകളിലെയും പ്രഫഷണൽ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും കലക്ടർ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ഇതിനുപകരം മറ്റൊരു ദിവസം പ്രവര്‍ത്തി ദിവസമായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. എം. ജി. സര്‍വ്വകലാശാല 19, 20 തിയതികളില്‍ നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു. പുതിയ തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

NO COMMENTS