തിരുവനന്തപുരം : പ്രളയക്കെടുതിയിൽ കേന്ദ്രത്തോട് അടിയന്തര സഹായം ആവശ്യപ്പെട്ട് സംസ്ഥാനസർക്കാർ. സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ ബന്ധപ്പെട്ടു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. കൂടുതല്‍ സേനയം ഉള്‍പ്പെടെ അയക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.