ശിവകാശി: തമിഴ്‌നാട്ടിലെ ശിവകാശിയിലെ രണ്ട് പടക്കനിര്‍മ്മാണശാലകളിലുണ്ടായ വ്യത്യസ്ത സ്‌ഫോടനങ്ങളില്‍ നാല് പേർ മരിച്ചു. രാമുത്തേവന്‍പട്ടിയിലും കക്കിവടന്‍പട്ടിയിലുമാണ് സ്‌ഫോടനം നടന്നത്. അപകടത്തില്‍ ഒട്ടേറ പേര്‍ക്ക് പരുക്കുണ്ട്. രാസവസ്തുക്കള്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടയിലായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റവരെ ശിവകാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.