കൊല്‍ക്കത്ത : സിപിഐ പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ എംപിയുമായിരുന്ന പ്രബോദ് പാണ്ഡ (72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വവസതിയിലായിരുന്നു അന്ത്യം. മിഡ്നാപുര് മണ്ഡലത്തില്‍നിന്നും മൂന്നു തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ട പാണ്ഡ കിസാന്‍സഭ ദേശീയ പ്രസിഡന്റാണ്. 2001 ല്‍ നടന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പിലൂടെയാണ് ആദ്യമായി പാര്‍ലമെന്റിലെത്തുന്നത്. പിന്നീട് 2004 ലും 2009 ലും മിഡ്നാപുര് മണ്ഡലത്തില്‍നിന്നും പാര്‍ലമെന്റിലെത്തി.