തിരൂരിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു

305

തിരൂര്‍ : തിരൂര്‍ പറവണ്ണയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സൗഫീര്‍, അഹ്സാഹ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും കൈകള്‍ക്കും കാലുകള്‍ക്കുമാണ് പരിക്ക്. പത്തോളം ആളുകള്‍ ചേര്‍ന്നാണ് ഇരുവരെയും അക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.

NO COMMENTS