തേനി കാട്ടുതീയില്‍ പൊള്ളലേറ്റ ഒരാള്‍ കൂടി മരിച്ചു

250

കട്ടപ്പന: തേനി കാട്ടുതീയില്‍ പൊള്ളലേറ്റ ഒരാള്‍ കൂടി മരിച്ചു. ഈറോഡ് സ്വദേശി കണ്ണന്‍ ആണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. ബോഡിമെട്ടിനു സമീപം കൊളുക്കുമല കൊരങ്ങണി വനമേഖല സന്ദര്‍ശിച്ചുമടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഏഴു പേര്‍ പരുക്കുകളില്ലതെ മലയിറങ്ങിയെത്തിയിരുന്നു. ചെന്നൈയില്‍ നിന്നുള്ള 27 പേരും തിരുപ്പൂരില്‍ നിന്നുള്ള 35 പേരുമാണു ചെന്നൈ ട്രക്കിങ്ങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൊളുക്കുമലയിലെത്തിയത്.

NO COMMENTS