തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ 62,000ഓളം വരുന്ന നഴ്‌സുമാര്‍ അനിശ്ചിത കാലത്തേക്ക് ലീവെടുത്ത് പ്രതിഷേധിക്കും. ശമ്പള വര്‍ധനവ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് അഞ്ചാം തീയതി മുതല്‍ നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ അനിശ്ചിത കാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ആശുപത്രി ഉടമകള്‍ നല്‍കിയ ഹാജിയെ തുടര്‍ന്ന് ഹൈക്കോടതി പണിമുടക്ക് സ്റ്റേ ചെയ്തു. തുടര്‍ന്നാണ് അനിശ്ചിതകാല അവധിയെടുത്ത് പ്രതിഷേധിക്കാന്‍ യുഎന്‍എ സംസ്ഥാന യോഗം തീരുമാനിച്ചത്. അടിസ്ഥാന ശമ്പളം 20,000 രൂപയാക്കിയ ആശുപത്രികളുമായി സഹകരിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് നടപ്പാക്കാന്‍ ഭൂരിഭാഗം ആശുപത്രികളും തയ്യാറായില്ല. ഇതിനെതിരെ സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ ഹൈക്കോടതിയുടെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും യുഎന്‍എ അറിയിച്ചു.