തിരൂര്‍: 1.65 ലക്ഷത്തിന്റെ നിരോധിത നോട്ടുകളുമായി മംഗലാപുരം സ്വദേശി തിരൂരില്‍ പിടിയില്‍. റെയില്‍വേ സ്റ്റേഷനില്‍ ലഹരി വസ്തുക്കള്‍ക്കായി പരിശോധന നടത്തുന്നതിനിടെ എക്‌സൈസ് സംഘമാണ് മംഗലാപുരം സ്വദേശി ചന്ദ്രയെ(56) പിടികൂടിയത്. ഇയാളില്‍ നിന്ന് അസാധുവാക്കിയ 1000 രൂപയുടെ 104 നോട്ടുകളും 500ന്റെ 122 നോട്ടുകളുമാണ് പിടികൂടിയത്. വലിയ പ്ലാസ്റ്റിക് കവറില്‍ കെട്ടുകളാക്കിയും പല മടക്കുകളായി തിരുകിവെച്ചുമാണ് പണം സൂക്ഷിച്ചിരുന്നത്.
വര്‍ഷങ്ങളായി താന്‍ കേരളത്തിലുണ്ടെന്നും സ്ഥിരമായ താമസകേന്ദ്രങ്ങളില്ലെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. പ്ലാറ്റ്‌ഫോമില്‍ വലിയ സഞ്ചിയുമായി ഇയാള്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ ലഹരി പാക്കറ്റുകളാണെന്ന് കരുതി പിടികൂടി പരിശോധിക്കുകയായിരുന്നു.