എംഎല്‍എ പി.കെ. ശശി ലൈംഗികമായി പീഡിപ്പിച്ചതായി ഡി വൈ എഫ് ഐ വനിതാ നേതാവ്

236

ഷൊര്‍ണൂര്‍ : എംഎല്‍എ പി.കെ. ശശി ലൈംഗികമായി പീഡിപ്പിച്ചതായി ഡി വൈ എഫ് ഐ വനിതാ നേതാവ്. ഇതുസംബന്ധിച്ച്‌ പാര്‍ട്ടിക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താന്‍ സിപിഎം തീരുമാനിച്ചു. പരാതി സമര്‍പ്പിച്ച്‌ രണ്ടാഴ്ചയ്ക്ക് ശേഷമാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. രണ്ടാഴ്ച മുമ്പാണ് ബൃന്ദാകാരാട്ടിന് വനിതാ നേതാവ് പരാതി നല്‍കിയത്. എന്നാല്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല. തുടര്‍ന്ന് സീതാറാം യെച്ചൂരിക്ക് പരാതി നല്‍കുകയായിരുന്നു. രണ്ടാമത്തെ പരാതി ലഭിച്ചതോടെ അവൈലിബില്‍ പിബി ചേര്‍ന്ന് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. രണ്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളടങ്ങുന്ന പ്രത്യേക സമിതിയെ കേന്ദ്ര നേതൃത്വം അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. ഒരു വനിതാ നേതാവും അന്വേഷണ സമിതിയിലുണ്ട്.

NO COMMENTS