കൊച്ചി: കൊച്ചിന്‍ കപ്പല്‍ ശാലയില്‍ കപ്പലിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ അടിയന്തര സഹായം നൽകുമെന്ന് ഷിപ്പ് യാര്‍ഡ് സി.എം.ഡി മധു. നായര്‍. കപ്പലിലുണ്ടായ സ്ഫോടനത്തിന് കാരണം വാതക ചോര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു.
ഡ്രൈഡോക്കില്‍ വെല്‍ഡിങ്ങിനിടെ അസറ്റലൈന്‍ വാതകത്തിന് തീപിടിച്ചതാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കപ്പലിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചിരുന്നു.
പത്തനംതിട്ട സ്വദേശി ജിവിന്‍, എറണാകുളം വൈപ്പിന്‍ സ്വദേശി റംഷാദ്, കൊച്ചി എരൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍, വൈറ്റില സ്വദേശി കണ്ണന്‍, തേവര സ്വദേശി ജയന്‍ എന്നിവരാണ് മരിച്ചത്.