തൊടുപുഴ : ഇടുക്കി ജില്ലയില്‍ നടക്കുന്ന അനധികൃത ട്രക്കിങ്ങിനെതിരെ റവന്യൂ വകുപ്പ്. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ മുഴുവന്‍ ട്രക്കിങ് സ്ഥാപനങ്ങള്‍ക്കും ട്രീ ഹൗസുകള്‍ക്കും നോട്ടീസ് നല്‍കി. ഉടുമ്പന്‍ ചോല, ദേവികുളം തഹസില്‍ദാര്‍മാരാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. നിര്‍ദേശിച്ചിരിക്കുന്ന ദിവസത്തിനുള്ളില്‍ വിശദീകരണം ലഭിക്കാത്ത പക്ഷം അടച്ചുപൂട്ടുന്നതിലേക്കുള്ള നടപടിയിലേക്ക് കാര്യങ്ങള്‍ തീരുമാനിക്കുമെന്നാണ് വിവരം. വനമേഖലയിലുള്ള മുഴുവന്‍ ട്രക്കിങ്ങും നിരോധിച്ചതിനു പിന്നാലെയാണ് നടപടി.