ന്യുഡല്‍ഹി: ഭീകരതയ്ക്കും സൈബര്‍ സുരക്ഷയ്ക്കുമെതിരെ ഒരുമിച്ച് പോരാടാന്‍ ഇന്ത്യ-ഇറ്റലി ധാരണ.
ഇരുരാജ്യങ്ങളും തമ്മിലുള്ള ടൂറിസം ബന്ധം മെച്ചപ്പെടുത്താനും ധാരണയായെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഇറ്റാലിയന്‍ പ്രധാനമന്ത്രി പൗലോ ജെന്റിലോനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇരുവരും മാധ്യമങ്ങളുമായി സംസാരിച്ചത്. യൂറോപില്‍ ഇന്ത്യയുടെ അഞ്ചാമത്തെ വലിയ വാണിജ്യ പങ്കാളിയായ ഇറ്റലിയുമായി 2016-17 വര്‍ഷത്തില്‍ 8.79 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് നടന്നത്. വാണിജ്യ മേഖലയില്‍ അടക്കം കൂടുതല്‍ സഹകരണത്തിന് ഇനിയും വലിയ സാധ്യതകളുണ്ട്. സമാര്‍ട് സിറ്റികള്‍, ഭക്ഷ്യ സംസ്കരണം, ഫാര്‍മസ്യൂട്ടിക്കല്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലും ഇറ്റലിയുടെ പങ്കാളിത്തം പ്രധാനമന്ത്രി ക്ഷണിച്ചു. റെയില്‍വേ മേഖലയിലെ സുരക്ഷ, ഊര്‍ജം, കള്‍ച്ചറല്‍ കോര്‍പറേഷന്‍, നയന്ത്രണ ബന്ധം തുടങ്ങിയ ആറോളം വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും ധാരണാപത്രം ഒപ്പുവച്ചു.