കൊച്ചി: പോണ്ടിച്ചേരി രജിസ്ട്രേഷനുള്ള എല്ലാ വാഹനങ്ങളും പിടിച്ചെടുക്കാന്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം. നികുതി വെട്ടിക്കുന്നതിനായി വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഇതിനെ തുടര്‍ന്ന് നടത്തുന്ന പരിശോധന നവംബര്‍ നാലുവരെ തുടരും. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ ഉത്തരവിട്ടിട്ടുണ്ട്. വി.ഐ.പികളടക്കം നിരവധി പേര്‍ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ ഉപയോഗിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.