കൊല്ലത്ത് ഇരുമ്പുപാലം തകര്‍ന്നു മരിച്ചവരുടെ എണ്ണം മൂന്നായി

213

കൊല്ലം: ചവറയില്‍ ഇരുമ്പു പാലം തകര്‍ന്നു മരിച്ചവരുടെ എണ്ണം മൂന്നായി. ചവറ സ്വദേശികളായ മൂന്നു സ്ത്രീകളാണ് മരിച്ചത്. ഇവരെല്ലാം കെ.എം.എം.എല്‍ പ്ളാന്റു ജീവനക്കാരാണ്. എയ്ഞ്ചല്‍, അന്നമ്മ, ശ്യാമള എന്നിവരാണ് മരിച്ചത്. തകര്‍ന്ന പാലത്തിന്റെ അവശിഷ്ടം വെള്ളത്തില്‍ നിന്ന് പൊക്കിയെടുക്കുന്നതിനിടെയാണ് രണ്ടു ജഡങ്ങള്‍ കിട്ടിയത്. ഒരു സ്ത്രീ ആശുപത്രിയില്‍ വച്ചും മരിച്ചു.
രാവിലെ അപകടമുണ്ടായ ശേഷം അന്നമ്മ, എയ്ഞ്ചല്‍ എന്നിവരെ കാണാനില്ലായിരുന്നു. ഇവരെ ആശുപത്രിയില്‍ ആക്കിയെന്നാണ് പൊലീസ് നല്കിയിരുന്ന വിശദീകരണം. പാലത്തിന്റെ അവശിഷ്ടങ്ങല്‍ വെള്ളത്തില്‍ നിന്നു പൊക്കിയെടുക്കുന്നവരാണ് ഇവരുടെ ജഡങ്ങള്‍ കണ്ടത്. തകര്‍ന്ന പാലത്തില്‍ കുടുങ്ങിപ്പോയതാണ് മരണ കാരണമായത്.

NO COMMENTS