നിയസഭയില്‍ ഭരണ – പ്രതിപക്ഷ കൈയാങ്കളി

134

തിരുവനന്തപുരം : നിയസഭയില്‍ ഭരണ- പ്രതിപക്ഷ കൈയാങ്കളി. എംകെ മുനീറിന്റെ വര്‍ഗീയ മതില്‍ എന്ന പരാമര്‍ശത്തെ ചൊല്ലിയാണ് കയ്യാങ്കളി ഉണ്ടായത്. പി കെ ബഷീറും വി ജോയിയും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മുതിര്‍ന്ന അംഗങ്ങള്‍ ചേര്‍ന്നാണ് ഇവരെ പിന്തിരിപ്പിച്ചത്. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ശബരിമലയില് പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കണം, ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നേരത്തെ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് ചോദ്യോത്തരവേളയില്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി. സഭ വീണ്ടും ചേര്‍ന്നതോടെയാണ് പ്രശ്‌നങ്ങള്‍ വീണ്ടും തുടങ്ങിയത്.

NO COMMENTS