കൊല്ലം : കൊല്ലത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന സംഭവത്തില്‍ സ്ഥലം എസ്‌ഐയ്ക്കെതിരെ നടപടി. സ്ഥലം എസ്‌ഐ ലിസിക്ക് അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്ന് വിലയിരുത്തല്‍. സ്റ്റേഷന്‍ ചുമതല എസ്‌ഐ ഗോപകുമാറിന് കൈമാറി. പെണ്‍കുട്ടിയെ കാണാതായ ദിവസം പരാതി നല്‍കിയിട്ടും സ്റ്റേഷന്‍ ചുമതലയിലുണ്ടായിരുന്ന ലിസി നടപടി എടുത്തില്ലെന്നും അവധിയെടുത്ത് പോവുകയായിരുന്നുവെന്നും വീട്ടുകാര്‍ ആരോപണം ഉന്നയിച്ചിരുന്നു. ട്യൂഷന്‍ ക്ലാസില്‍ പോയ ഏഴുവയസുകാരി ശ്രീലക്ഷ്മിയെ ബുധനാഴ്ചയാണ് കാണാതായത്. അമ്മയുടെ സഹോദരീ ഭര്‍ത്താവ് രാജേഷിനൊപ്പമാണ് കുട്ടി ട്യൂഷന് പോയത്. പിന്നീട് കാണാതാകുകയായിരുന്നു. കുട്ടി ട്യൂഷന് വന്നിട്ടില്ലെന്ന വിവരം ലഭിച്ചപ്പോഴാണ് വീട്ടുകാര്‍ തിരച്ചില്‍ തുടങ്ങിയത്. കുട്ടിയെ കാണാതായതിനൊപ്പം രാജേഷിനെയും കാണാതായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ സഹോദരി ഭര്‍ത്താവ് രാജേഷിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. രാജേഷിനൊപ്പമായിരുന്നു കുട്ടി ക്ലാസില്‍ പോയത്. ഇയാള്‍ കുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസിന് മൊഴി നല്‍കിയിരുന്നു.