ന്യൂഡല്‍ഹി : മുന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഇറാന്‍ പ്രസിഡന്റ് സഹന്‍ റൂഹാനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനിയുമായി ഒന്‍പത് കരാറുകളില്‍ ഇന്ത്യ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം പ്രതിരോധം, സുരക്ഷ, ഉൗര്‍ജം തുടങ്ങിയ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുമെന്ന് റൂഹാനി പറഞ്ഞു. വിസ , ആരോഗ്യം, കൃഷി, വ്യാപാരം തുടങ്ങി ഒന്‍പതുകരാറുകളാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചത്. ഇന്ന് ഡല്‍ഹിയില്‍ എത്തിയ റൂഹാനി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ പ്രദേശിക-ആഗോള വിഷയങ്ങള്‍ സംബന്ധിച്ചും ഇരു നേതാക്കളും ചര്‍ച്ച നടത്തി.