തിരുവനന്തപുരം : സംസ്ഥാനത്ത് വര്‍ധിപ്പിച്ച ബസ് ചാര്‍ജ് ഇന്ന് പ്രാബല്യത്തില്‍ വരും. മിനിമം ചാര്‍ജ് ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയായാണ് വര്‍ധിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ കണ്സെഷന് 25 ശതമാനമായി തുടരും.ഓര്‍ഡിനറി, സ്വകാര്യ ബസുകളിലെ മിനിമം നിരക്ക് 7 രൂപയില്‍ നിന്ന് 8 രൂപയും ഫാസറ്റ് പാസഞ്ചറിന്റെ മിനിമം നിരക്ക് 10 രൂപയില്‍ നിന്ന് 11 ഉം എക്സിക്യൂട്ടീവ് സൂപ്പര്‍ എക്സ്പ്രസിന്റെ നിരക്ക് 13 നിന്ന് 15 ഉം, സൂപ്പര്‍ ഡീലക്സ് സെമി സ്ലീപ്പര്‍ നിരക്ക് 20 നിന്ന് 22 ഉം, ലക്ഷ്വറി എസി ബസ് നിരക്ക് 40 നിന്ന് 44 ഉം ആകും. വോള്‍വോയുടെ മിനിമം നിരക്ക് 40 നിന്ന് അഞ്ച് രൂപ വര്‍ധിച്ച് 45രൂപയാവും.