ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ഇംപീച്ച്മെന്റ് പ്രമേയത്തില്‍ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ഒപ്പുവെച്ചു. സി.പി.എം രാജ്യസഭാ എം.പിമാരായ കെ.കെ. രാഗേഷ്, സി.പി നാരായണന് എന്നിവരാണ് ഒപ്പുവെച്ചത്. അണ്ണാ ഡി.എം.കെ അംഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റ് ഇന്നും സ്തംഭിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും നിര്‍ത്തി വച്ചിരുന്നു. ലോക്സഭ ഉച്ചയ്ക്ക് 12 വരെയും രാജ്യസഭ രണ്ടു വരെയുമാണ് നിര്‍ത്തിവച്ചത്.