കൊച്ചി: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി തടഞ്ഞു. വേതന വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് അഞ്ചു മുതല്‍ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ നടത്താനിരുന്ന അനിശ്ചിതകാല സമരമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. നഴ്സുമാരുടെ സംഘടനക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദേശം നല്‍കി.