ഗോവൻ ചലച്ചിത്രമേള ; ചെമ്പൻ വിനോദ് മികച്ച നടൻ

489

പനാജി : ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ചെമ്പൻ വിനോദ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഈ.മ.യൗ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. ഇതാദ്യമായാണ് ഐ.എഫ്.എഫ്.ഐയിൽ മികച്ച നടനുള്ള പുരസ്‌കാരം മലയാളിക്ക് ലഭിക്കുന്നത്. അതേസമയം ഈ.മ.യൗവിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് സ്വന്തമാക്കി.

NO COMMENTS