കൊച്ചി: പി വി അന്‍വര്‍ എംഎല്‍എ പ്രവാസി എന്‍ഞ്ചിനിയറില്‍ നിന്ന് പണം തട്ടിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഹൈക്കോടതി ഉത്തരവിനെതിരെ പി വി അന്‍വര്‍ നല്‍കിയ പുന:പരിശേധനാ ഹര്‍ജി തള്ളി. ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് മലപ്പുറം സ്വദേശിയില്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. എംഎല്എക്ക് പണം കൈമാറിയതിന്റെ ബാങ്ക് രേഖകള്‍ പൊലീസിന് ലഭിച്ചിരുന്നു. ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പിവി അന്‍വര്‍ എംഎല്‍എ 50 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന മലപ്പുറം പട്ടര്‍ക്കടവ് സ്വദേശി സലീമിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.