കോഴിക്കോട് : താമരശ്ശേരിയിൽ യുവാവിനെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന ഹസ്തിനപുരി ബാറിനു സമീപത്ത് ചമൽ കേളൻമൂല സ്വദേശി സുഭാഷിനെയാണ് രക്തം വാർന്ന് കിടക്കുന്ന നിലയിൽ കണ്ടത്. പോലീസും നാട്ടുകാരും ചേർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷമേ സംഭവത്തെ കുറിച്ച് കൂടുതൽ വ്യക്തത വരികയുള്ളൂവെന്നും പോലീസ് അറിയിച്ചു.