ഛത്തീസ്ഗഢില്‍ രമണ്‍ സിംഗ് സര്‍ക്കാറിന് തിരിച്ചടി

208

റായ്പൂര്‍ : ഛത്തീസ്ഗഢില്‍ രമണ്‍സിംഗ് സര്‍ക്കാറിന് തിരിച്ചടി. അഭിപ്രായ സര്‍വെകള്‍ ശരിവെച്ചു കൊണ്ട് ഇവിടെ കോണ്‍ഗ്രസ് മൂന്നേറുകയാണ്. കോണ്‍ഗ്രസ് 56 സീറ്റുകളില്‍ മുന്നേറുമ്പോള്‍ ബിജെപിക്ക് 28 സീറ്റുകളിലെ ലീഡ് തുടരാനായിട്ടുള്ളു. ആകെ 90 മണ്ഡലങ്ങളുള്ള ഛത്തീസ്ഗഢില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് വേണ്ട കേവല ഭൂരിപക്ഷം 46 സീറ്റുകളാണ്. ബിജെപിയും കോണ്‍ഗ്രസും സഖ്യങ്ങളൊന്നുമില്ലാതെയാണ് ഇത്തവണ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്.എന്നാല്‍ സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ അജിത് ജോഗി ഇത്തവണ സ്വന്തം പാര്‍ട്ടിയായ ജെസിസിയുമായി ബിഎസ്പിക്കൊപ്പമാണ് തിരഞ്ഞെടുപ്പിലേക്കിറങ്ങിയത്.

NO COMMENTS