തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ നിരാഹാര സമരം നടത്തുന്ന ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം സി കെ പത്മനാഭന്‍റെ ആരോഗ്യ നില മോശമായിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍.
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന നിരാഹാര സമരം ഇന്നത്തേക്ക് 14 ദിവസം തികഞ്ഞിരിക്കുകയാണ്. ആദ്യം നിരാഹാരം അനുഷ്ഠിച്ച എ എന്‍ രാധാകൃഷ്ണിന്‍റെ നില മോശമായതിനെ തുടര്‍ന്നാണ് സി കെ പത്മനാഭന്‍ സമരം ഏറ്റെടുത്തത്. ഡിസംബര്‍ മൂന്നിനാണ് സമരം ആരംഭിച്ചത്.