തിരുവനന്തപുരം : ഗായിക എസ് ജാനകി മരിച്ചെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനേക്കുറിച്ച് സൈബര്‍ ക്രൈം പോലീസ് അന്വേഷണം തുടങ്ങി. ഗായകരുടെ സംഘടന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിജിപിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സൈബര്‍ ക്രൈം പോലീസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വഷണം. ഒരാഴ്ച മുന്‍പാണ് എസ് ജാനകി മരിച്ചെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത്. സംസ്‌കാര സമയം പോലും ഉള്‍പ്പെടുത്തിയാണ് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത്. ഏതാനും മാസം മുന്‍പ്, ജാനകി പാട്ട് നിര്‍ത്തിയെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയും ഇത്തരം വ്യാജസന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു.