നോട്ടിങ്ങാം : ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് എട്ടു വിക്കറ്റിന്റെ തകർപ്പൻ വിജയം. 10 ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റെടുത്ത കുല്‍ദീപിനൊപ്പം രോഹിത് ശര്‍മയുടെ സെഞ്ചുറി കൂടിയായപ്പോള്‍ ഇന്ത്യന്‍ വിജയം അനായാസം.
രോഹിത് ശര്‍മ പുറത്താകാതെ 137 റണ്‍സ്(114 പന്ത്) നേടി. 15 ഫോറും ആറു സിക്‌സും അടങ്ങുന്നതാണു രോഹിതിന്റെ ഇന്നിങ്ങ്‌സ്.
നായകന്‍ വിരാട് കോഹ്ലി 75 റണ്‍സ് നേടി. രണ്ടാം വിക്കറ്റില്‍ രോഹിത് കോഹ്ലി സഖ്യം 168 റണ്‍സ് ചേര്‍ത്തു. ഓപ്പണര്‍ ശിഖര്‍ ധവാന്‍ 27 പന്തില്‍ 40 റണ്‍സെടുത്തു പുറത്തായി.
ബട്ലര്‍ (53), ബെന്‍ സ്റ്റോക്‌സ് (50) എന്നിവരാണ് ഇംഗ്ലണ്ടിന്റെ പ്രധാന സ്‌കോറര്‍മാര്‍.
സ്‌കോര്‍ – ഇംഗ്ലണ്ട് 49.5 ഓവറില്‍ 268നു പുറത്ത്, ഇന്ത്യ 40.1 ഓവറില്‍ 2-269. ജയത്തോടെ മൂന്നു കളികളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി (1-0).