തിരുവനന്തപുരം : സംസ്ഥാനത്തെ കോളജുകള്‍ക്ക് ശനിയാഴ്ചകളും പ്രവൃത്തി ദിവസങ്ങളാക്കാൻ തീരുമാനം. കേരളത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് നിരവധി പ്രവൃത്തി ദിവസങ്ങൾ നഷ്ടമായതിനെ തുടര്‍ന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഈ തീരുമാനം. പാഠഭാഗങ്ങൾ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ശനിയാഴ്ചകള് ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളില്‍ ക്ലാസ്സ് നടത്തണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും നിര്‍ദേശം നല്കി.