പ്രളയക്കെടുതി വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും

211

തിരുവനന്തപുരം : പ്രളയക്കെടുതി വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും. കേന്ദ്ര ആഭ്യന്തര വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബി. ആര്‍. ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സംഘം ഈ മാസം 24 വരെ കേരളത്തിലുണ്ടാവും. സംഘം നാളെ മുതല്‍ കേരളത്തിലെ ദുരന്ത ബാധിത മേഖലകള്‍ സന്ദര്‍ശിക്കും. കേരളത്തിന് നല്‍കേണ്ട അധിക സഹായത്തെ കുറിച്ച് സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍ന്നുള്ള തീരുമാനങ്ങള്‍.

NO COMMENTS