മാന്തവാടി: കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ രൂപതയുടെ നടപടി. മാനന്തവാടി രൂപതയാണ് നടപടി സ്വീകരിച്ചത്. ഇവരെ ഇടവക പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിവാക്കി. വേദപാഠം, വിശുദ്ധ കുറുബാന, ഇടവക കുറുബാന എന്നിവയില് നിന്നും വിലക്കിയിട്ടുണ്ട്. സഭയെ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിനെതിരെയാണ് നടപടി. മദര് സുപ്പീരിയറാണ് ഇതു സംബന്ധിച്ചുള്ള തീരുമാനം ഇന്നത്തെ കുറുബാനയില്‍ അറിയിച്ചത്.