ന്യൂഡല്‍ഹി: മന്ത്രി ഇ.പി.ജയരാജനു നേരെ ഡല്‍ഹിയില്‍ പ്രതിഷേധം. കേരള ഹൗസിലെത്തിയ മന്ത്രിയെ അയ്യപ്പ സേവാസമാജം പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതേതുടര്‍ന്ന് മന്ത്രി കേരള ഹൗസില്‍ പ്രവേശിക്കാതെ തിരിച്ചുപോയി. സുപ്രീംകോടതി വിധിക്കെതിരെ സര്‍ക്കാര്‍ പുനപരിശോധന ഹര്‍ജി നല്‍കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. വാഹനത്തിലുണ്ടായിരുന്നത് മന്ത്രി ഇ.പി ജയരാജനും സിപിഎം കേന്ദ്രകമ്മറ്റിയംഗം കെ.രാധാകൃഷ്ണനും ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയ രാഘവനുമായിരുന്നു. സ്ത്രീപ്രവേശനത്തിനെതിരെ വിവിധ ഹിന്ദു സംഘടനകള്‍ ശേഖരിച്ച ഒപ്പുകള്‍ കേരളാ ഹൗസിലെത്തി സമര്‍പ്പിക്കാനെത്തിയതായിരുന്നു പ്രതിഷേധക്കാര്‍.