തിരുവനന്തപുരം : പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ മരണത്തിന് ഇടയാക്കിയ അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറിന്റെ ഡ്രൈവര്‍ അര്‍ജുന്റെ മൊഴി.
തൃശൂരില്‍ നിന്നും കൊല്ലം വരെ താനായിരുന്നു വാഹനം ഓടിച്ചിരുന്നത്. കൊല്ലത്ത് വണ്ടി നിര്‍ത്തി താനും ബാലഭാസ്കറും കരിക്കിന് ഷേക്ക് കുടിച്ചു. തുടര്‍ന്ന് വണ്ടിയോടിച്ചത് ബാലഭാസ്കറാണെന്നാണ് അര്‍ജുന്റെ മൊഴി.
ലക്ഷമിയും മകളും മുന്‍വശത്തെ ഇടതു സീറ്റിലായിരുന്നു. അപകടം നടക്കുമ്പോള്‍ താന്‍ പുറകിലെ സീറ്റില്‍ മയക്കത്തിലായിരുന്നുവെന്നും അര്ജുന് പോലീസിന് മൊഴി നല്കി.