വാഷിംഗ്ടണ്‍ : ഇറാനെതിരെ യുഎസ് ഉപരോധം പുനസ്ഥാപിച്ചെങ്കിലും ഇന്ത്യ അടക്കം എട്ട് രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ യുഎസ് അനുമതി നല്കി. എന്നാല്‍ കുറഞ്ഞ അളവില്‍ മാത്രമേ ഇറക്കുമതി ചെയ്യാന്‍ സാധിക്കൂവെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ വ്യക്തമാക്കി. എട്ട് രാജ്യങ്ങളുടെ പട്ടിക യുഎസ് പുറത്തുവിട്ടിട്ടില്ല. ഇന്ത്യയെ കൂടാതെ ജപ്പാന്, ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ പട്ടികയില്‍ ഉണ്ടെന്നാണ് സൂചന.