പത്തനംതിട്ട : ശബരിമല ദര്‍ശനത്തിനെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ പോലീസ് തടഞ്ഞു. സന്നിധാനത്തേക്കുള്ള യാത്രാ മധ്യേ മരക്കൂട്ടത്ത് വെച്ചാണ് ഇവരെ പോലീസ് തടഞ്ഞത്. തന്നെ തടഞ്ഞതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് ശശികല പ്രതികരിച്ചു. നേരത്തെ, ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥിപാലിനെയും മറ്റൊരാളെയും കസ്റ്റഡിയിലെടുത്തിരുന്നു. കരുതല്‍ തടങ്കല്‍ കസ്റ്റഡിയാണെന്ന് എസ്പി ഹരിശങ്കര്‍ പറഞ്ഞു.