കോഴിക്കോട് : താമരശ്ശേരിയിലെ കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരവെ ഒരു പിഞ്ചു കുഞ്ഞിന്റെ മ്യതദേഹം കണ്ടെടുത്തു. ഉരുള്‍പൊട്ടലില്‍ കാണാതായ നസ്രത്തിന്റെ മകള്‍ റിഫ ഫാത്വിമ മറിയം(1)ത്തിന്റെ മ്യതദേഹമാണ് കണ്ടെത്തിയത്
ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഏഴ് പേരെ കാണാനില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നതെങ്കിലും കാണാതായവരുടെ എണ്ണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കരിഞ്ചോലയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ അഞ്ച് വീടുകളാണ് തകര്‍ന്നത്. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ഇന്നലെ രാത്രി നിര്‍ത്തിവെച്ച തിരച്ചില്‍ ഇന്ന് രാവിലെ തുടങ്ങിയി്. നാട്ടുകാരുടെ സഹകരണത്തോടെ ഫയര്‍ഫോഴ്സും ദുരന്തനിവാരണ സേനയുമാണ് തിരച്ചില്‍ നടത്തുന്നത്. മൂന്ന് കുട്ടികളടക്കം ഏഴ് പേരുടെ മ്യതദേഹങ്ങള്‍ നേരത്തെ കണ്ടെടുത്തിരുന്നു.