തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അച്ഛൻ സി.കെ. ഉണ്ണി ഡിജിപിക്ക് പരാതി നൽകി. പാലക്കാട്ടെ ഒരു ആയുര്‍വേദ ആശുപത്രിയുമായി മകന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഡി.ജി.പിയ്‌ക്ക് ബാലഭാസ്‌കറിന്റെ അച്ഛൻ പരാതി നൽകിയിരിക്കുന്നത്. പാലക്കാടുള്ള പൂന്തോട്ടം എന്ന ആയുര്‍വേദ ആശുപത്രിയുമായി ബാലഭാസ്‌കറിന് ചില സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി സംശയമുണ്ട്. തിടുക്കപ്പെട്ട് ബാലഭാസ്‌കർ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത് എന്തിനാണെന്ന് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.