തിരുവനന്തപുരം: ഹൈക്കോടതി ശബരിമലയില്‍ നിയോഗിച്ച മൂന്നംഗ നിരീക്ഷക സമിതിയെ നിയോഗിച്ചതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. ഹൈക്കോടതി നടപടി ഭരണഘടനാ വിരുദ്ധമെന്നും കോടതി നടപടി ഭരണപരമായ പ്രതിസന്ധി ഉണ്ടാക്കുമെന്നും സർക്കാർ കരുതുന്നു. അതേസമയം ഹൈക്കോടതിയിലുള്ള 52 ഹർജികളും സുപ്രീംകോടതി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച്ച സുപ്രീം കോടതിയിൽ സർക്കാർ ഹർജി നൽകിയേക്കും. ഹൈക്കോടതി നിയമിച്ച നിരീക്ഷക സമിതി മറ്റന്നാള്‍ ശബരിമല സന്ദര്‍ശിക്കാനിരിക്കെയാണ് സര്‍ക്കാര്‍ രംഗത്തെത്തിയത്. അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താനാണ് സന്ദര്‍ശനം.