തിരുവനന്തപുരം : ഓട്ടോ-ടാക്സി നിരക്ക് വർദ്ധിപ്പിച്ചു. ഓട്ടോറിക്ഷയുടെ മിനിമം ചാർജ് 20 രൂപയിൽ നിന്നും 25 രൂപയായും, ടാക്സിയുടെ മിനിമം ചാർജ് 150 രൂപയിൽ നിന്നും 175 രൂപയായും വർദ്ധിപ്പിച്ചു. നിരക്ക് വർദ്ധന മന്ത്രിസഭാ യോഗം അംഗീകരിച്ചു. തീരുമാനം നിയമസഭയെ അറിയിക്കും.