തിരുവനന്തപുരം: ജി.വി രാജ സ്പോര്‍ട്സ് സ്‌കൂളില്‍ ഭക്ഷ്യവിഷ ബാധ. അറുപത് കുട്ടികള്‍ അവശര്‍. ഡോക്ടറെ സ്‌കൂളിലെത്തിച്ചാണ് വൈദ്യസഹായം നല്‍കിയത്. സംഭവം മറച്ചുവെക്കാന്‍ സ്‌കൂള്‍ അധികൃതര്‍
കുട്ടികളെ പൂട്ടിയിട്ടു. ഇന്നലെ രാത്രിയിലാണ് കുട്ടികള്‍ക്ക് ഭക്ഷ്യവിഷ ബാധ ഉണ്ടായത്. കൂട്ടുകാര്‍ ഇപ്പോഴും അവശരാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. രക്തം ഛര്‍ദിച്ച രണ്ടുകുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയത് ഇപ്പോഴാണ്. വീട്ടിലോ ആശുപത്രിയിലോ കൊണ്ടുപോകണമെന്ന് കുട്ടികള്‍ ആവശ്യപ്പെട്ടു.