അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ; വോട്ടെണ്ണല്‍ ആരംഭിച്ചു

157

ന്യൂഡല്‍ഹി : രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മിസോറാം, മധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ ജനവിധി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാം. തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഈ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചു കഴിഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിജെപിക്കും കോണ്‍ഗ്രസിനും അഗ്നിപരീക്ഷയാണ് തിരഞ്ഞെടുപ്പ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനലായാണ് തിരഞ്ഞെടുപ്പിനെ കാണുന്നത്. ഫലം ബി ജെ പിക്കും കോണ്‍ഗ്രസിനും ഒരു പോലെ നിര്‍ണായകമാണ്.

NO COMMENTS