കോഴിക്കോട് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

201

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്ര കല്ലോടില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കല്ലോട് സ്വദേശികളായ കുഞ്ഞിരാമന്‍, മകന്‍ പ്രസൂണ്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രി പത്ത് മണിയോടെ ബൈക്കിലെത്തിയ സംഘം വീടിന് സമീപം വച്ചാണ് ഇരുവരെയും ആക്രമിച്ചത്. സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

NO COMMENTS