പേരാമ്പ്ര : കോഴിക്കോട് പേരാമ്പ്ര ബസ് സ്റ്റാന്റിലെ ഹോട്ടലിന് സമീപം സ്ഫോടനം. ബസ് സ്റ്റാന്റിലെ ഹോട്ടലിന് സമീപം മാലിന്യങ്ങൾക്കിടയിൽ കിടന്ന സ്റ്റീൽ ബോംബ് പൊട്ടുകയായിരുന്നു. ആളപായമോ നാശനഷ്ടങ്ങളോ ഇല്ല. സ്ഫോടനത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. സിപിഎം ഏരിയാ കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവുമായ ടി.കെ ലോഹിതാക്ഷന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ഹോട്ടൽ.