സംഗമിത്രയുടെ 57-ാമത് ചിത്ര പ്രദർശനം ; അനന്തപുരിയുടെ മണ്ണിൽ വർണവിസ്മയമൊരുക്കി ഇരുപതോളം ചിത്രകാരന്മാർ

905

തിരുവനന്തപുരം : കേരളത്തിൽ ചിത്രകാരന്മാരുടെ സംഘടനയായ സംഗമിത്രയുടെ 57-ാമത് ചിത്ര പ്രദർശനമാണ് മ്യുസിയം ഓഡിറ്റോറിയത്തിൽ നടക്കുന്നത് . എട്ട് ദിവസമായി നടക്കുന്ന പ്രദർശനത്തിൽ തിരുവനന്തപുരത്തെ ഇരുപതോളം കലാകാരന്മാരുടെ ചിത്രങ്ങളാണ് അണിനിരത്തിയിട്ടുള്ളത്. കലാകാരന്മാർക്ക് വേദി ഒരുക്കികൊടുക്കുക എന്നതാണ് സംഗമിത്രയുടെ ലക്ഷ്യം. ക്യാൻവാസ് പ്രതലത്തിൽ അക്രിലിക് നിറങ്ങൾ ഉപയോഗിച്ചുള്ള ചിത്രരചനാ രീതിയിൽ ഇവരുടേതായ വ്യത്യസ്തത പുലർത്തുന്നുണ്ട്. സന്ദേശങ്ങൾ പകരുന്ന കൊളാഷ് മാതൃകയിലുള്ള ചിത്രങ്ങൾ, മ്യുറൽ ചിത്രങ്ങൾ, മണൽ കൊണ്ടുള്ള ചിത്രങ്ങൾ, പ്രതലത്തിൽ നിന്നുയർന്നു നിൽക്കുന്നതരത്തിലുള്ളവ എന്നിങ്ങനെ വ്യത്യസ്തതകൾ ഏറെയാണ്. റിട്ട. ഐ. പി. എസ്. ഓഫീസർ വി. ശാന്താറമിൻറെ ചിത്രങ്ങളും പ്രദർശനത്തിനൊരുക്കിയിട്ടുണ്ട്.

ഒരു വീട്ടിൽ ഒരു പെയിന്റിംഗ് എന്ന ലക്ഷ്യത്തോടെ ചിത്രങ്ങളുടെ വിൽപനയും ഇവിടെ നടക്കുന്നുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂൾ കുട്ടികൾക്കായി ചിത്രരചനാ മത്സരവും സംഘടിപ്പിച്ചിരുന്നു. ഇൗ മാസം 16 ന് ആരംഭിച്ച പ്രദർശനം 23 ന് സമാപിക്കും. സമാപന സമ്മേളനം പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് ഡി. ഐ. ജി. സേതു രാമൻ ഐ. പി. എസ്. ഉദ്ഘാടനം ചെയ്യും. ചിത്രരചനാ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും.

ജെനി എലിസബത്ത് നെറ്റ് മലയാളം

NO COMMENTS