ആലപ്പുഴയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

196

ആലപ്പുഴ: ആലപ്പുഴയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. എറണാകുളം മഹാരാജാസ് കോളജില്‍ എസ്‌എഫ്‌ഐ നേതാവ് കുത്തേറ്റു മരിച്ചതിനു പിന്നാലെയാണ് ആലപ്പുഴ ചാരുംമൂട്ടിലും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ എസ്‌എഫ്‌ഐ ഏരിയ സെക്രട്ടറി നൗജസിനു (23) വെട്ടേറ്റു. പരുക്കേറ്റ മൂന്നുപേരെ നൂറനാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രകടനം നടത്തിയ എസ്‌എഫ്‌ഐക്കാര്‍ എസ്ഡിപിഐയുടെ കൊടിമരം നശിപ്പിച്ചതാണു സംഘര്‍ഷത്തിലേക്കു നയിച്ചതെന്നാണ് വിവരം. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.

NO COMMENTS