ആര്‍ ബി ഐയില്‍ നിന്ന് 3.6 ലക്ഷം കോടി ആവശ്യപ്പെട്ടിട്ടില്ലെന്ന് സുഭാഷ് ഗാര്‍ഗ്

192

ന്യൂഡല്‍ഹി : റിസര്‍വ് ബാങ്കില്‍ നിന്ന് സര്‍ക്കാര്‍ 3.6 ലക്ഷം കോടി രൂപ ആവശ്യപ്പെട്ടതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് ധനകാര്യ സെക്രട്ടറി സുഭാഷ് ഗാര്‍ഗ്. മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണ്. സര്‍ക്കാറിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാണ്. അതുകൊണ്ടു തന്നെ ആര്‍ ബി ഐയില്‍ നിന്ന് തുക ആവശ്യപ്പെട്ടിട്ടില്ല. കൃത്യമായ മൂലധനാടിത്തറ ഉണ്ടാക്കാനുള്ള ചര്‍ച്ചകള്‍ മാത്രമാണ് റിസര്‍വ് ബാങ്കുമായി നടത്തിയതെന്നും ഗാര്‍ഗ് ട്വിറ്ററില്‍ കുറിച്ചു. സര്‍ക്കാറിന്റെ സാമ്പത്തിക സ്ഥിതിയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം 2019 മാര്‍ച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ധനകാര്യ കമ്മി 3.3 ശതമാനത്തില്‍ നിര്‍ത്താന്‍ സാധിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS