തിരുവല്ല പി.ആര്‍.ഡി.എസ് വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി

287

തിരുവല്ല : തിരുവല്ല പി.ആര്‍.ഡി.എസ് വെടിപ്പുരയിലെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. കാര്‍ത്തികപ്പള്ളി സ്വദേശികളായ ദമ്പതികളാണ് മരിച്ചത്. മഹാദേവികാട് ഗുരുദാസ്(45), ആശ(35) എന്നിവരാണ് മരിച്ചത്. ആശയുടെ സഹോദരന്‍ പ്രഭാകരന്‍ ഗുരുതരാവസ്ഥയിലാണ്.
കാഞ്ഞിരപ്പള്ളി തമ്ബലക്കാട് കോടന്നൂര്‍ സജിയുടെ മകന്‍ അഭിജിത്ത് (17), പൊന്‍കുന്നം ചിറക്കടവ് ചെന്നാക്കുന്ന് കിണാറത്തു കുന്നേല്‍ ലീലാമണി (50) എന്നിവരാണു മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന മറ്റുള്ളവര്‍. ഇരുവര്‍ക്കും 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ എത്തിച്ചയാളാണു ആദ്യം മരിച്ചത്.

NO COMMENTS