കൊളംബോ : പ്രധാനമന്ത്രി റനില്‍ വിക്രമ സിംഗെയെ പുറത്താക്കി ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ തീരുമാനം സുപ്രീംകോടതി റദ്ദാക്കി. പ്രസിഡന്റിന്റെ തീരുമാനത്തിന് എതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി. ചീഫ് ജസ്റ്റിസ് നളിന്‍ പെരേരയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. പാര്‍ലിമെന്റ് പിരിച്ചുവിട്ട പ്രസിഡന്റിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. കേസില്‍ അടുത്ത മാസം ഏഴിന് അന്തിമ വിധി പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി.