കൊല്ലത്ത് റെയില്‍വേ ട്രാക്കിലേക്ക്‌ മരം വീണ് ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

276

കൊല്ലം : കൊല്ലത്ത് റെയില്‍വേ ട്രാക്കിലേക്ക്‌ മരം വീണ് ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. കൊല്ലം ജില്ലയിലെ മയ്യനാട് റെയില്‍വേ സ്‌റ്റേഷന്‍ ഗേറ്റിനു 100 മീറ്റര്‍ അകലെയാണ് ട്രാക്കിലേക്ക് പ്ലാവ് കടപുഴകിയത്. മരം ഇലക്ട്രിക് ലൈനിന് മുകളിലൂടെ വീണതാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയത്. ഇല്ക്ട്രിക് ലൈനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം വലിയ തോതില്‍ തീയും പുകയുമുയര്‍ന്നു. റെയില്‍വെ ബ്ലോക്കായത് മൂലം തിരുവനന്തപുരത്തു നിന്നുള്ള മലബാര്‍ എക്‌സ്പ്രസ് പരവൂരിലും കൊല്ലത്തു നിന്നുള്ള ഒരു ട്രെയിനും പിടിച്ചിട്ടിരിക്കുകയാണ്. കൊല്ലം പാതയില്‍ രണ്ട് ട്രാക്കുകളിലായി വീണ പ്ലാവ് മുറിച്ചുമാറ്റാനുള്ള ശ്രമം രാത്രി വൈകിയും തുടരുകയാണ്.

NO COMMENTS