കൊച്ചി : എ ഡി ജി പി സുധേഷ് കുമാറിന്റെ മകളുടെ മര്‍ദനമേറ്റ പോലീസുകാരന്‍ ഗവാസ്‌കറെ ജൂലൈ നാല് വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. കേസില്‍ സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം തേടിയ ഹൈക്കോടതി കേസുമായി ബന്ധപ്പെട്ട സിഡിയും കേസ് ഡയറിയും ഹാജരാക്കാനും നിര്‍ദേശിച്ചു. തനിക്കെതിരെ നല്‍കിയത് വ്യാജ പരാതിയാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നെടുമങ്ങാട് ആര്യനാട് സ്വദേശിയായ ഗവാസ്‌കര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. തന്റെ കൈകളില്‍ കയറിപ്പിടിച്ചെന്നാണ് സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ പരാതി നല്‍കിയത്.